യൂറോ 2020 ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ ബലവാന്മാർ ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബെൽജിയം ആണ്. 2015 നവംബർ മുതൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ബെൽജിയം, 2016 മാർച്ചിൽ ഒന്നിൽനിന്ന് ഇറങ്ങി. എന്നാൽ, 2018 സെപ്റ്റംബർ മുതൽ ഒന്നാം റാങ്കിൽ തുടരുകയാണ്. എഡൻ ഹസാർഡ് നയിക്കുന്ന ടീമിൽ മറ്റൊരു ഹസാർഡുമുണ്ട്, തൊർഗൻ ഹസാർഡ്. 60 ഗോൾ നേടിയ റൊമേലു ലുകാക്കുവാണ് റിക്കാർഡ് ഗോൾ സ്കോറർ.
നേട്ടങ്ങൾ: 1980 യൂറോ രണ്ടാം സ്ഥാനം, 2018 ലോകകപ്പിൽ മൂന്നാമത്.
ഫിഫ റാങ്ക്: ഒന്നാം സ്ഥാനം.
സുപ്രധാന താരം: കെവിൻ ഡി ബ്രൂയിൻ
ഡെന്മാർക്ക്
ഫ്രാൻസിൽ നടന്ന 2016 യൂറോകപ്പിൽ ഡെന്മാർക്ക് ഉണ്ടായിരുന്നില്ല. ഇടവേളയ്ക്കുശേഷമെത്തുന്ന ഡാനിഷ് ടീം ഇത്തവണ പലതും പ്രതീക്ഷിക്കുന്നു. കോപ്പൻഹേഗനിലെ പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും കളിക്കാൻ കഴിയുന്നത് മുതലാക്കാൻ ടീമിനു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
നേട്ടങ്ങൾ: 1992 യൂറോ ചാന്പ്യൻ, 1906 ഒളിന്പിക്സ് സ്വർണം, 1995 കോണ്ഫെഡറേഷൻ കപ്പ്.
ഫിഫ റാങ്ക്: 10
സുപ്രധാന താരം: ക്രിസ്റ്റ്യൻ എറിക്സണ്
ഫിൻലൻഡ്
ഫിന്നിഷ് ദേശീയ ടീം യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് ഇതാദ്യം. ഗ്രീസ്, ബോസ്നിയ എന്നിവരെ പിന്തള്ളിയായിരുന്നു ഫിൻലൻഡ് യോഗ്യത നേടിയത്, എതിരാളികൾക്ക് ശക്തമായ സൂചനയാണത്. ബയർ ലെവർകൂസന്റെ ലൂക്കാസ് ഹ്രഡെക്കിയാണ് ഒന്നാം ഗോളി.
നേട്ടങ്ങൾ: 2020 യൂറോ ചാന്പ്യൻഷിപ്പ് യോഗ്യത, 1912 ഒളിന്പിക് നാലാം സ്ഥാനം.
ഫിഫ റാങ്ക്: 54
സുപ്രധാന താരം: ടിമു പുക്കി
റഷ്യ
2018 ഹോം ലോകകപ്പിലെ അത്ഭുതകരമായ പ്രകടനത്തിനു ശേഷം യൂറോപ്യൻ ചാന്പ്യൻഷിപ്പിലും ഒരു മിന്നൽപ്പിണരാകാൻ റഷ്യ കൊതിക്കുന്നു. റഷ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്ത്. 26 അംഗ സംഘത്തിലെ നാല് താരങ്ങൾ മാത്രമാണ് റഷ്യക്കു പുറത്ത് ക്ലബ് ഫുട്ബോൾ കളിക്കുന്നത്.
നേട്ടങ്ങൾ: 1966 ലോകകപ്പ് നാലാം സ്ഥാനം, 1960 യൂറോ കിരീടം.
ഫിഫ റാങ്കിംഗ്: 38
സുപ്രധാന താരം: ഗോലോവിൻ
ജോസ് കുന്പിളുവേലിൽ
ബലവാൻ ബെൽജിയം
11:51 PM Jun 08, 2021 | Deepika.com