+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീവ്രവാദിക്ക് അപ്പീലിൽ ശിക്ഷ വർധിപ്പിച്ച് ഫ്രഞ്ച് കോടതി

പാ​​​രീ​​​സ്: ഫ്രാ​​ൻ​​സി​​ലെ പാ​​​ളി​​​പ്പോ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​യാ​​യ ഈ​​​നെ​​​സ് മ​​​ദ​​​നിക്ക് ​​​(24) അ​​​പ്പീ​​​ൽ കോ​​​ട​​​തി ശി​​​ക്ഷ വ​​​ർ​​​ധി​​​പ്
തീവ്രവാദിക്ക് അപ്പീലിൽ ശിക്ഷ വർധിപ്പിച്ച് ഫ്രഞ്ച് കോടതി
പാ​​​രീ​​​സ്: ഫ്രാ​​ൻ​​സി​​ലെ പാ​​​ളി​​​പ്പോ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​യാ​​യ ഈ​​​നെ​​​സ് മ​​​ദ​​​നിക്ക് ​​​(24) അ​​​പ്പീ​​​ൽ കോ​​​ട​​​തി ശി​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​ന​​​ൽ​​​കി. കീ​​​ഴ്ക്കോ​​​ട​​​തി വി​​​ധി​​​ച്ച 30 വ​​​ർ​​​ഷ​​​ത്തെ ക​​​ഠി​​​ന​​​ത​​​ട​​​വി​​​ൽ 20 വ​​​ർ​​​ഷം ഏ​​​കാ​​​ന്ത​​​ത​​​ട​​​വാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണു മേ​​​ൽ​​​ക്കോ​​​ട​​​തി ചെ​​​യ്ത​​​ത്. കൂ​​​ട്ടു​​​പ്ര​​​തി​​​യാ​​​യ ഒ​​​ർ​​​ണെ​​​ല ഷി​​​ല്ലി​​​ഗ്‌​​​മ​​​ന് 25 വ​​​ർ​​​ഷ​​​മാ​​​ണ് ശി​​​ക്ഷ ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​വ​​​ർ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.

പ​​തി​​നാ​​റാം വ​​​യ​​​സി​​​ൽ ഐ​​​എ​​​സി​​​ൽ ആ​​​കൃ​​​ഷ്ട​​​യാ​​​യി ഭീ​​​ക​​​ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ ഈ​​​നെ​​​സ് 2016 സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നാം തീ​​​യ​​​തി രാ​​​ത്രി​​​യാ​​​ണു പാ​​​രീ​​​സി​​​ലെ നോ​​​ത്ര​​ദാം ക​​​ത്തീ​​​ഡ്ര​​​ലി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഒ​​​രു ഹോ​​​ട്ട​​​ലി​​​ന്‍റെ മു​​​റ്റ​​​ത്ത് ആ​​​റു ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ പൊ​​​ട്ടി​​​ച്ച് കൂ​​​ട്ട​​​ക്കു​​​രു​​​തി ന​​​ട​​​ത്താ​​​ൻ ഉ​​​ദ്യ​​​മി​​​ച്ച​​​ത്. പ്ര​​​തീ​​​ക്ഷി​​​ച്ച​​​തു​​​പോ​​​ലെ തീ​​​പി​​​ടി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. അ​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട അ​​​വ​​​ർ തുടർന്ന് ഇ​​​സ്‌ലാ​​​മി​​​ക് സ്റ്റേ​​​റ്റ് നേ​​​താ​​​വാ​​​യ റ​​​ഷീ​​​ദ് കാ​​​സി​​​മി​​​നോ​​​ടൊ​​​പ്പം സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ത​​​യാ​​​റാ​​​ക്കി​​യി​​രു​​ന്നു. ഒ​​​രു പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കൊ​​​ല്ലാ​​​ൻ ക​​​ഠാ​​​ര​​​യു​​​മാ​​​യി പോ​​​കു​​​ന്പോ​​​ൾ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​നാ​​​ണ് പി​​​ടി​​​യി​​​ലാ​​​കു​​​ന്ന​​​ത്.

കീ​​​ഴ്ക്കോ​​​ട​​​തി ഈ​​​നെ​​​സി​​​ന് 30 വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സം വി​​​ധി​​​ച്ചു. ക​​​ഴി​​​യു​​​ന്ന​​​ത്ര ആ​​​ളു​​​ക​​​ളെ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​വ​​​ർ സ​​​മ്മ​​​തി​​​ച്ചി​​​രു​​​ന്നു. ഐ​​​എ​​​സ് നേ​​​താ​​​വാ​​​യ റ​​​ഷീ​​​ദ് കാ​​​സി​​​മാ​​​ണ് ത​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​ക​​​ൾ വാ​​​ദി​​​ച്ചു. യു​​​വ​​​തി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി​​​പേ​​​രെ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ ഈ​​​നെ​​​സി​​​ന് മ​​​റ്റൊ​​​രു കോ​​​ട​​​തി 2019-ൽ ​​​എ​​​ട്ടു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വും വി​​​ധി​​​ച്ചി​​​രു​​​ന്നു. അ​​​ഞ്ചു വ​​​ർ​​​ഷം മു​​​ന്പ​​​ത്തെ ആ​​​ള​​​ല്ല താ​​​നെ​​​ന്നും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ പ​​​ശ്ചാ​​​ത്ത​​​പി​​​ക്കു​​​ന്നെ​​​ന്നും ഈ​​​നെ​​​സ് ന​​​ട​​​ത്തി​​​യ ഏ​​​റ്റു​​​പ​​​റ​​​ച്ചി​​​ൽ കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല.