യൂറോകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്കു ലോകം നിറയാൻ ഇനി നാളുകൾ മാത്രം. ആരാധകരുടെ മനംകവരുന്ന ടീമും ഇഷ്ടതാരങ്ങളും ഒക്കെ മനസില്‍ കൊരുക്കുന്ന ചിത്രവും അതിലൂടെ വിരിയുന്ന കാല്‍പ്പന്തിന്റെ മാസ്മരികതയും നിറയുമ്പോള്‍ കോവിഡ് മഹാമാരിയെക്കുറിച്ച് താത്കാലം മറക്കാം. 24 ടീമുകൾ ഒരൊറ്റ ലക്ഷ്യത്തിനായി ഇറങ്ങുന്നു. ടീമുകളെ പരിചയപ്പെടാം.
ഗ്രൂപ്പ് എ വെയ്ല്‍സ്
ഫ്രാന്‍സിലെ യൂറോ 2016ല്‍ വെയ്ല്‍സ് ടീം വലിയ ആശ്ചര്യമായിരുന്നു. വെയ്ൽസ് ആദ്യമായി ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയതും 2016ലാണ്. സെമി ഫൈനലിലാണ് കുതിപ്പ് അവ സാനിച്ചത്. സെമിയില്‍ തോറ്റെങ്കിലും അതുവരെയുള്ള പ്രകടനങ്ങള്‍ ഗംഭീരമായിരുന്നു. ഇത്തവണ എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം.
കോച്ച്: റയാന് ഗിഗ്സ്
ഏറ്റവും വലിയ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് വിജയം: 2016 സെമി ഫൈനല്‍ ടോപ് സ്കോറര്‍: ഗാരെത് ബെയ്ൽ (33 ഗോളുകള്‍), വിളിപ്പേര്: ഡ്രാഗണുകള്‍, ഫിഫ ലോക റാങ്കിംഗ്: 19
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം: 2 (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് 2021 ഉള്‍പ്പെടെ)
തുര്‍ക്കി
ജൂണ്‍ 11 ന് തുര്‍ക്കി ടീം ഇറ്റലിക്കെതിരേ റോമില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ കളിക്കും. മികച്ച ടീമുകളുള്ള ഗ്രൂപ്പിലാണ് കളിക്കുന്നത് എന്ന കാര്യം തുര്‍ക്കിക്ക് ഒരു പ്രശ്നമേയല്ല.
കോച്ച്: സെനോല്‍ ഗെന്‍സ്.
ഏറ്റവും വലിയ വിജയം: 2002 ലോകകപ്പില്‍ മൂന്നാം സ്ഥാനം
കൂടുതല്‍ മത്സരങ്ങള്‍: റോസ്റ്റ റെക്കോര് (120 )
ഏറ്റവും കൂടുതല്‍ ഗോള്‍: ഹകാന്‍ സുക്കര്‍ (51 ഗോളുകള്‍)
ഫിഫ ലോക റാങ്കിംഗ്: 29ാം സ്ഥാനം
ഇറ്റലി
2018 ലെ ലോകകപ്പിൽ യോഗ്യത നേ ടാതെ പോയതിന് ശേഷം വലിയൊരു തിരിച്ചുവരവാണ് റോബര്‍ട്ടോ മാന്‍സിയുടെ കീഴില്‍ ഇറ്റലി നടത്തിയിരിക്കുന്നത്. ജൂണ്‍ 11 ന് തുര്‍ക്കിക്കെതിരായ ആദ്യമത്സരമുള്പ്പെടെ ഇറ്റലിയുടെ മൂന്നു മത്സരങ്ങള്‍ റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. തോൽവി അറിയാതെയുള്ള കുതിപ്പ് യൂറോ കിരീടം വരെയെത്തിക്കുമോയെന്നാണ് അറിയേണ്ടത്.
നേട്ടങ്ങള്‍: 4 തവണ ലോക ചാമ്പ്യന്‍ (1934, 1938, 1982, 2006), ഒരു തവണ യൂറോപ്യന്‍ ചാമ്പ്യന്‍ (1968) ലോക റാങ്കിംഗ്: പത്താം സ്ഥാനം
കൂടുതല്‍ മത്സരം: ജിയാന്‍ലൂയിജി ബഫണ് (176). കൂടുതല്‍ ഗോള്‍: ലുയിഗി റിവ (35)
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം: 9
സ്വിറ്റ്സര്‍ലന്‍ഡ്
ഗ്രൂപ്പില്‍ അദ്ഭുതം നടത്താനായാണ് സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പ് എയില്‍ മാറ്റുരയ്ക്കുന്നു.
കോച്ച്: വ്ളാഡിമിര്‍ പെറ്റ്കോവിച്ച്
മികച്ച നേട്ടങ്ങള്‍: ലോകകപ്പ് (ക്വാര്‍ട്ടര്‍ ഫൈനല്‍ 1934/1938/1954)
ഫിഫ ലോക റാങ്കിംഗ്: 13-ാം സ്ഥാനം
കൂടുതല്‍ മത്സരം: ഹൈന്‍സ് ഹെര്‍മന്‍ (118)
കൂടുതല്‍ ഗോള്‍: അലക്സ് ഫ്രീ (42)
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം: 6
ജോസ് കുമ്പിളുവേലില്‍
ആവേശം നിറച്ച് ഗ്രൂപ്പ് എ
12:03 AM Jun 08, 2021 | Deepika.com