കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സെര്‍ബിയയിൽനിന്ന് ഇവാന് വുകോമാനോവിച്ച് എത്തും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും. 2014ല്‍ ബ്ലാസ്റ്റേഴ്സ് അരങ്ങേറിയ ശേഷം ക്ലബ്ബിലെത്തുന്ന പത്താമത്തെ വിദേശ പരിശീലകനാണ് വുകോമാനോവിച്ച്. കിബു വികൂന സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് വുകോമാനോവിച്ച് എത്തുന്നത്.
43കാരനായ വുകോമാനോവിച്ച് 2013-14ല്‍ ബല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലീഗെയുടെ അസിസ്റ്റന്റ് കോച്ചായിട്ടാണ് അരങ്ങേറുന്നത്. പിന്നീട് സ്ലോവേനിയന്‍ ക്ലബ് സ്ലോവന് ബ്രറ്റിസ്ലാവയെ പരിശീലിപ്പിച്ചു. അവസാനം, സൈപ്രസ് ക്ലബ് അപ്പോളോന്‍ ലിമസ്സോളിനെയാണ് പരിശീലിപ്പിച്ചത്.
വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച്
12:03 AM Jun 08, 2021 | Deepika.com