വാഷിംഗ്ടൺ: യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരീസിന്റെ വിമാനം സാങ്കേതികതകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പറന്നുയർന്ന് അരമണിക്കൂറിനകം സുരക്ഷിതമായി തിരിച്ചിറക്കി. യുഎസ് വ്യോമസേനയുടെ രണ്ടാംനന്പർ വിമാനത്തിൽ മെക്സിക്കോ, ഗ്വാട്ടിമാല സന്ദർശനത്തിനായി യാത്രതിരിച്ചതായിരുന്നു വൈസ്പ്രസിഡന്റ്.
പ്രാർഥനയോടെയാണ് ഈ സമയം വിമാനത്തിൽ കഴിച്ചുകൂട്ടിയിരുന്നതെന്നു വിമാനം നിലത്തിറക്കിയതിനു പിന്നാലെ കമല ഹാരിസ് പ്രതികരിച്ചു. പിന്നാലെ മറ്റൊരു വിമാനത്തിൽ യാത്ര തുടരുകയും ചെയ്തു.സാങ്കേതിക തകരാർ മാത്രമായിരുന്നുവെന്നും സുരക്ഷാപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വൈസ്പ്രസിഡന്റിന്റെ മുഖ്യവക്താവും ഉപദേഷ്ടാവുമായ സൈമൺ സാൻഡേഴ്സ് അറിയിച്ചു.