+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികൾക്കു കൊറോണ വാക്സിന് അനുമതി നല്കി ചൈന

ബെ​​യ്ജിം​​ഗ്: മൂ​​ന്നി​​നും 17നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് കൊ​​റോ​​ണ​​വാ​​ക് വാ​​ക്സി​​ന്‍റെ അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​ന് അ​​നു​​മ​​തി ന​​ല്കി ചൈ​​ന. ചൈ​​നീ​​സ് ക
കുട്ടികൾക്കു കൊറോണ വാക്സിന് അനുമതി നല്കി ചൈന
ബെ​​യ്ജിം​​ഗ്: മൂ​​ന്നി​​നും 17നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് കൊ​​റോ​​ണ​​വാ​​ക് വാ​​ക്സി​​ന്‍റെ അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​ന് അ​​നു​​മ​​തി ന​​ല്കി ചൈ​​ന. ചൈ​​നീ​​സ് ക​​ന്പ​​നി​​യാ​​യ സി​​നോ​​വാ​​ക് ആ​​ണു വാ​​ക്സി​​ൻ നി​​ർ​​മി​​ച്ച​​ത്. കു​​ട്ടി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള അ​​നു​​മ​​തി വാ​​ക്സി​​നു ല​​ഭി​​ച്ച​​താ​​യി സി​​നോ​​വാ​​ക് ചെ​​യ​​ർ​​മാ​​ൻ യി​​ൻ വെ​​യ്ഡോം​​ഗ് അ​​റി​​യി​​ച്ചു.

ഏ​​തു പ്രാ​​യ​​ത്തി​​ലു​​ള്ള കു​​ട്ടി​​ക​​ളി​​ലാ​​ണു വാ​​ക്സി​​ൻ കു​​ത്തി​​വ​​യ്ക്കേ​​ണ്ട​​ത് എ​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ലെ​​ന്നു ചൈ​​നീ​​സ് സ​​ർ​​ക്കാ​​ർ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള​​ള ഗ്ലോ​​ബ​​ൽ ടൈം​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

കൊ​​റോ​​ണ​​വാ​​ക് വാ​​ക്സി​​ന്‍റെ ര​​ണ്ടും മൂ​​ന്നും ഘ​​ട്ട പ​​രീ​​ക്ഷ​​ണം സി​​നോ​​വാ​​ക് പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. മൂ​​ന്നി​​നും 17നും ​​ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള നി​​ര​​വ​​ധി കു​​ട്ടി​​ക​​ൾ പ​​രീ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി.

ചൈ​​ന​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ കോ​​വി​​ഡ് വാ​​ക്സി​​നാ​​യ സി​​നോ​​വാ​​ക്കി​​ന് ജൂ​​ൺ ഒ​​ന്നി​​ന് ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അം​​ഗീ​​കാ​​രം ന​​ല്കി​​യി​​രു​​ന്നു. നേ​​ര​​ത്തെ ചൈ​​നീ​​സ് വാ​​ക്സി​​ൻ സി​​നോ​​ഫാ​​മി​​നു ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അം​​ഗീ​​കാ​​രം ന​​ല്കി​​യി​​രു​​ന്നു. ചൈ​​ന​​യി​​ൽ ഇ​​തു​​വ​​രെ 76.3 കോ​​ടി ഡോ​​സ് വാ​​ക്സി​​ൻ ന​​ല്കി​​യെ​​ന്നു നാ​​ഷ​​ണ​​ൽ ഹെ​​ൽ​​ത്ത് ക​​മ്മീ​​ഷ​​ൻ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. അ​​ടി​​യ​​ന്ത​​ര ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി അ​​ഞ്ചു വാ​​ക്സി​​നു​​ക​​ൾ​​ക്കു ചൈ​​ന അ​​നു​​മ​​തി ന​​ല്കി​​യി​​ട്ടു​​ണ്ട്.
വി​​ക​​സ്വ​​ര രാ​​ജ്യ​​ങ്ങ​​ൾ​​ക്കു വാ​​ക്സി​​ൻ ന​​ല്കാ​​ൻ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന ആ​​രം​​ഭി​​ച്ച കൊ​​വാ​​ക്സ് പ​​ദ്ധ​​തി​​യി​​ലേ​​ക്ക് ഒ​​രു കോ​​ടി ഡോ​​സ് വാ​​ക്സി​​ൻ ന​​ല്കാ​​മെ​​ന്നു ചൈ​​ന വാ​​ഗ്ദാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്.