ലണ്ടൻ: ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യസെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.