ഡൊമിനിക്ക: കോടികളുടെ ബാങ്കുതട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുൽ ചോക്സിയെ കൊണ്ടുവരാൻ ഡൊമിനിക്കയിൽ എത്തിയ ഇന്ത്യൻ സംഘം മടങ്ങി. ചോക്സിയുടെ ഹേബിയസ് കോർപസ് ഹർജി ഡൊമിനിക്കൻ ഹൈക്കോടതി മാറ്റിവച്ചതിനെത്തുടർന്നാണു ഖത്തർ എയർവേസിന്റെ സ്വകാര്യ ജെറ്റിൽ ഇന്ത്യൻ സംഘം മടങ്ങുന്നത്.
പ്രാദേശിക സമയം വൈകുന്നേരം എട്ടിന് ഡൊമിനിക്കയിലെ മെൽവിൽ ഹാൾ വിമാനത്താവളത്തിൽനിന്നു മടങ്ങിയ സംഘം മാഡ്രിഡിലേക്കാണു പോയത്. സിബിഐ ഡിഐജി ഷർദ റൗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴു ദിവസം ഡൊമിനിക്കയിൽ ക്യാന്പ് ചെയ്തിരുന്നു.
ചോക്സിയുടെ ഹേബിയസ് കോർപസ് ഹർജി അടുത്ത മാസമാകും ഡൊമിനിക്കൻ ഹൈക്കോടതി ഇനി പരിഗണിക്കുകയെന്നാണു സൂചന. അതുവരെ ചോക്സി ഡൊമിനിക്കയിൽ തുടരും.
13,500 കോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണു ചോക്സി ഇന്ത്യയിൽനിന്നു മുങ്ങിയത്. ആന്റിഗ്വയിൽ കഴിഞ്ഞിരുന്ന ചോക്സിയെ തൊട്ടടുത്ത ദ്വീപ് രാജ്യമായ ഡൊമിനിക്കയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.