ഡൊമിനിക്ക: കോടികളുടെ തട്ടിപ്പുനടത്തി ഇന്ത്യയിൽനിന്നു മുങ്ങി ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി. അനധികൃത കടന്നുകയറ്റക്കുറ്റത്തിനാണു ചോക്സി കരീബിയൻ ദ്വീപുരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായത്. നേരത്തെ, ചോക്സിയുടെ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നു.
സമീപരാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയിൽനിന്നു തന്നെ ഡൊമിനിക്കയിലേക്കു തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്സിയുടെ വാദം കോടതി അംഗീകരിച്ചില്ല. എന്നാൽ, ഡൊമിനിക്കയിൽ തുടർന്ന് ചോക്സി വിചാരണ നേരിടണമെന്നു കോടതി വിധിച്ചിട്ടില്ല. കേസ് ഈ മാസം പതിനാലിന് വീണ്ടും പരിഗണിക്കും. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,500 കോടി തട്ടിച്ചശേഷം രാജ്യംവിട്ട ചോക്സിയെ പോലീസ് സുരക്ഷയിൽ ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലാണ് പാർപ്പിച്ചിരിക്കുന്നത്.