ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾ ആഡംബര ഹോട്ടലുകളുമായി ചേർന്ന് വൻ തുക പ്രതിഫലം വാങ്ങി കോവിഡ് വാക്സിൻ നൽകുന്നത് അനുവദിക്കാനാകില്ലെന്നു കേന്ദ്രസർക്കാർ. ഇത്തരത്തിൽ കോവിഡ് ചട്ടലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി. കോവിഡ് വാക്സിനേഷൻ നടപടികളിൽ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്തണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.
വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജുകൾ അനുവദിക്കുകയില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം.
ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേർന്ന് വാക്സിനേഷൻ പാക്കേജുകൾ നൽകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കിയത്. വാക്സിൻ വിതരണ മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച കത്തിൽ വ്യക്തമാക്കുന്നു.
സർക്കാർ, സ്വകാര്യ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമേ കുത്തിവയ്പ് നടത്താൻ പാടുള്ളൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോട് ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കുത്തിവയ്പ് നടത്താം.
വീടിനോട് ചേർന്നുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമാണ് വാക്സിൻ നൽകേണ്ടതെന്നും കത്തിൽ പറയുന്നു. വാക്സിൻ വിതരണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം നിർദേശിച്ചു. ദേശീയ വാക്സിൻ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും കേന്ദ്രത്തിന്റെ നിർദേശത്തിൽ പറയുന്നു.
ചില പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷണം, താമസം ഉൾപ്പെടെ സൗകര്യങ്ങൾ നൽകി വാക്സിനേഷൻ പാക്കേജുകൾ നൽകുന്നതായി വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.