ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ശക്തി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,73,790 പേർക്കു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസമായി 10 ശതമാനത്തിൽ താഴെയാണു പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, 3617 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,22,512 ആയി. നിലവിൽ 22,28,724 പേർ ചികിത്സയിലുണ്ട്. 2,84,601 പേർ ഇന്നലെ രോഗമുക്തരായി. ആകെ 20,89,02,445 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.