പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിൽ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കു നേരേ അക്രമം. ഒരു വനിതാ പോലീസുകാരിയെ കുത്തിയശേഷം തോക്കുമായി രക്ഷപ്പെട്ട അക്രമി രണ്ട് പോലീസുകാർക്കു നേരേ വെടിവച്ചു. നാന്റസിലെ ലാ ഷപ്പെൽ സർ എർഡേറിലെ പോലീസ് സ്റ്റേഷനിലാണ് അക്രമമുണ്ടായത്.
പോലീസ് സ്റ്റേഷനിലെത്തിയ അക്രമി പോലീസുകാരിയെ കുത്തിയ ശേഷം ഇവരുടെ തോക്കുമായി കടന്നു കളഞ്ഞു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് 200 പോലീസുകാർ നടത്തിയ തെരച്ചിലിലാണ് അക്രമിയെ കണ്ടത്തെത്തിയത്. അക്രമി ഒരു സ്കൂൾ കെട്ടിടത്തിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ അക്രമിയെ പോലീസ് വധിച്ചു.