ലോകകപ്പ് യോഗ്യത: ജപ്പാനു വന്‍ ജയം
11:27 PM May 28, 2021 | Deepika.com
ചിബ (ജപ്പാന്): 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിലെ ഏഷ്യന്‍ മേഖലയില്‍ ജപ്പാന് വന്‍ ജയം. ഗ്രൂപ്പ് എഫില്‍ ജപ്പാന് 10-0ന് മ്യാന്മറിനെ തോല്പിച്ചു. ജയത്തോടെ ജപ്പാന് യോഗ്യതയ്ക്കുള്ള മൂന്നാം ഘട്ടം ഉറപ്പിച്ചു. ജപ്പാന് മാത്രമാണ് മൂന്നാം ഘട്ടത്തിലെത്തിയ ടീം. രണ്ടാം ഘട്ടത്തിലെ ആറു കളിയില്‍ ആറിലും ജപ്പാന് ജയിച്ചു. യുയ ഒസാകോ അഞ്ചു ഗോള്‍ നേടിയപ്പോള്‍ ടാകുമി മിനാമിനോ രണ്ടും ഹിഡെമാസ മോറിറ്റ, ഡെയ്ചി കമാഡ, കോ ഇതാകുര എന്നിവര്‍ ഓരോ ഗോളും നേടി.