ഹോങ്കോംഗ്: ചൈനീസ് അനുകൂല ജനപ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിൽ പൊതുജന പങ്കാളിത്തം കുറയ്ക്കുന്നതിനുമായി ഹോങ്കോംഗ് തെരഞ്ഞെടുപ്പ് നിയമത്തിൽ കാതലായ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളുടെ പശ്ചാത്തലം ദേശീയ സുരക്ഷാ വകുപ്പ് പരിശോധിക്കുകയും മത്സരാർഥി ദേശസ്നേഹിയാണോയെന്ന് പ്രത്യേക സമിതി വിലയിരുത്തുകയും ചെയ്യും.
ഹോങ്കോംഗ് ജനപ്രതിനിധി സഭയിലെ അംഗബലം 90 ആയി ഉയർത്തിയിട്ടുണ്ട്. ഇതിൽ 40 പേരെ ചൈന അനുകൂല കമ്മിറ്റിയാവും തെരഞ്ഞെടുക്കുക. ഹോങ്കോംഗ് ജനതയ്ക്ക് തെരഞ്ഞെടുക്കാവുന്ന അംഗങ്ങളുടെ എണ്ണം 35 ൽനിന്ന് 20 ആയി ചുരുക്കി. രണ്ടിനെതിരേ 40 വോട്ടുകൾക്കാണ് പുതിയ ബിൽ ഹോങ്കോംഗ് പാർലമെന്റിൽ പാസായത്.
ചൈനയിൽനിന്നു ഹോങ്കോംഗിന് പൂർണസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം വൻ പ്രക്ഷോഭം അരങ്ങേറിയിരുന്നു.