ഗ്ദാന്‍സ്ക് (പോളണ്ട്): യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ രണ്ടാംനിരക്കാരുടെ വേദിയായ യൂറോപ്പ ലീഗ് കിരീടം വിയ്യാറയലിന്. ആവേശം നിറഞ്ഞ ഫൈനലില്‍ സ്പാനിഷ് ക്ലബ് വിയ്യാറയല്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തു. മുഴുവന്‍ സമയത്തും അധിക സമയത്തും 1-1ന് സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടും ഒപ്പത്തിനൊപ്പമായിരുന്നു. 22 പെനല്‍റ്റികളാണ് വിജയികളെ നിര്‍ണയിക്കാന്‍ വേണ്ടിവന്നത്. ഐതിഹാസികമായ ഷൂട്ടൗട്ടില്‍ വിയ്യാറയലിന്റെ പതിനൊന്നു പേര് വല കുലുക്കിയപ്പോള്‍ മാഞ്ചസ്റ്ററിന്റെ നിര്‍ണായക കിക്കെടുക്കാനെത്തിയ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയ്ക്കു പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. വിയ്യാറയല്‍ 11-10ന് ഷൂട്ടൗട്ടില്‍ ജയിച്ചു.
2003ലെയും 2004ലെയും യുവേഫ ഇന്റര്‍ടോട്ടോ കപ്പ് നേടിയശേഷം വിയ്യാറയലിന്റെ പ്രധാനപ്പെട്ട കിരീടമാണിത്.
ആദ്യ അര മണിക്കൂറിനിടെ മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇരുകൂട്ടര്‍ക്കുമായില്ല. എന്നാല്‍ 29-ാം മിനിറ്റില്‍ വിയ്യാറയല്‍ യുണൈറ്റഡിന്റെ വല കുലുക്കി. ഫ്രീകിക്കില്‍നിന്നു വന്ന പന്ത് വലയിലാക്കി ജെറാര്‍ഡ് മൊറോനൊ സ്പാനിഷ് ക്ലബ്ബിനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റായപ്പോള്‍ എഡിന്‍സണ്‍ കവാനി യുണൈറ്റഡിനു സമനില നല്കി. ഇതോടെ യുണൈറ്റഡ് കൂടുതല്‍ ആക്രമണകാരികളായി. എന്നാല്‍ മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ യുണൈറ്റഡിനായില്ല. വിജയഗോളുകള്‍ ഇരുഭാഗത്തുനിന്നും വരാത്തതുകൊണ്ട് അധികസമയത്തേക്കും മത്സരം കടന്നു.
ഷൂട്ടൗട്ടില്‍ ഇരുടീമിന്റെയും പത്ത് ഔട്ട്ഫീല്‍ഡ് കളിക്കാരും പന്ത് വലയിലാക്കി. 11-ാം കിക്കെടുത്ത വിയ്യാറയല്‍ ഗോളി ജെറോമിനോ റൂലിയും പന്ത് വലയിലാക്കി. എന്നാല്‍ ഡി ഗിയയുടെ ഷോട്ട് തടഞ്ഞ് റൂലി ടീമിന് ഐതിഹാസിക ജയമൊരുക്കി. ഒരു പ്രധാന യൂറോപ്യന്‍ കപ്പ് ഫൈനലിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പെനല്‍റ്റി ഷൂട്ടൗട്ടായിരുന്നു. 22 എണ്ണം എടുത്തതില്‍ 21 എണ്ണം ലക്ഷ്യം കണ്ടു. ഇതിനുമുമ്പ് 14 എണ്ണമായിരുന്നു റിക്കാര്‍ഡ് ( 2009 ചാമ്പ്യന്‍സ് ലീഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 6 - 5 ചെല്‍സി, 2001 ചാമ്പ്യന്‍സ് ലീഗ് ബയേണ്‍ മ്യൂണിക് 5-4 വലന്‍സിയ)
ഈ തോല്‍വിയോടെ യുണൈറ്റഡിനു ട്രോഫികളൊന്നുമില്ലാത്ത തുടര്‍ച്ചയായ നാലാം സീസണായി. 2016-17ലെ യൂറോപ്പ ലീഗാണു യുണൈറ്റഡ് നേടിയ അവസാന കിരീടം. ഇതിനു മുമ്പ് 1977-78 മുതല്‍ 1981-82 വരെയുള്ള അഞ്ചു സീസണില്‍ യുണൈറ്റഡ് കിരീടക്ഷാമത്തിലായിരുന്നു. കഴിഞ്ഞ ഏഴ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആറിലും യുണൈറ്റഡിനു തോല്‍വിയായിരുന്നു. 2019 സെപ്റ്റംബറില്‍ നടന്ന ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടില്‍ റോച്ച്ഡേലിനെതിരേയാണ് അവസാനമായി യുണൈറ്റഡ് ഷൂട്ടൗട്ടില്‍ ജയിച്ചത്.
ഉനയ് എംറിയുടെ കീഴില്‍ ഈ യൂറോപ്പ ലീഗ് സീസണില്‍ അസാമാന്യ പ്രകടനമാണു വിയ്യാറയല്‍ നടത്തിയത്. യൂറോപ്പയിലോ ഇതിനു മുമ്പത്തെ യുവേഫ കപ്പിലോ തോല്‍വി അറിയാതെ കപ്പ് ഉയര്‍ത്തുന്ന ഏഴാമത്തെ ക്ലബ്ബാണു വിയ്യാറയല്‍. ടോട്ടനം (1971-72), ബൊറൂസിയ മോണ്ഹെന്ഗ്ലാഡ്ബാക് (1978-79), ഗോട്ടന്ബോര്ഗ് (1981-82, 1986-87), അയാക്സ് (1991-92), ഗലറ്റ്സറെ (1999-2000), ഫെ യനൂർദ് (2001-02) ചെല്‍സി (2018-19) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
കിരീടമുയര്‍ത്തി വിയ്യാറയല്‍
10:54 PM May 27, 2021 | Deepika.com