ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ 4,329 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ മാത്രം ആയിരം കോവിഡ് മരണങ്ങളാണ് ഈ സമയം റിപ്പോർട്ട് ചെയ്തത്. ഇന്നലെ 2,63,533 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. തുടർച്ചയായി രണ്ടു ദിവസമായി പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷത്തിൽ താഴെയാണ്. കർണാടകയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ - 38,603.
പ്രതിദിന രോഗ മുക്തിനേടിയവരുടെ പ്രതിദിന എണ്ണം ആദ്യമായി നാലു ലക്ഷം കടന്നു. ഇന്നലെ 4,22,436 പേർ രോഗ മുക്തരായി. ദിവസേനയുള്ള ശരാശരി രോഗമുക്തി കഴിഞ്ഞ 14 ദിവസങ്ങളിൽ 3,55,944 കേസുകളേകാൾ കൂടുതലാണ്. ആകെ രോഗികളുടെ എണ്ണത്തിൽ 1,63,232 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2,15,96,512 പേരാണ് രോഗമുക്തി നേടിയത്. 85.60 ശതമാനം ആണ് ദേശീയ രോഗമുക്തി നിരക്ക്.