+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

sടൗട്ടെയുടെ വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനം

മും​​​ബൈ: ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് സൃ​​​ഷ്ടി​​​ച്ച വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് മും​​​ബൈ​​​യി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ
sടൗട്ടെയുടെ വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവർത്തനം
മും​​​ബൈ: ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് സൃ​​​ഷ്ടി​​​ച്ച വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് മും​​​ബൈ​​​യി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഗു​​​ജ​​​റാ​​​ത്ത് തീ​​​രം​​​ തൊ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ മും​​​ബൈ​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട് ര​​​ണ്ടു ബാ​​​ർ​​​ജു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 317 പേ​​​രെ നാ​​​വി​​​ക​​​സേ​​​ന​​​യും തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന​​​യും സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ച്ചു. അ​​തേ​​സ​​മ​​യം, 390 പേർ ഇ​​നി​​യും ര​​ക്ഷ​​പ്പെ​​ടു​​ത്താനു​​ണ്ട്. ടൗ​​​ട്ടെ ആ​​​ഞ്ഞ​​​ടി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ തി​​​ങ്ക​​​ളാ​​​ഴ്ച മൂ​​​ന്ന് ബാ​​​ർ​​​ജു​​​ക​​​ളി​​​ലും ഒ​​​രു എ​​​ണ്ണ​​​പ​​​ര്യ​​​വേ​​​ഷണ ക​​​പ്പ​​​ലി​​​ലു​​​മാ​​​യി 707 പേ​​​രാ​​​ണു ന​​​ടു​​​ക്ക​​​ട​​​ലി​​​ലാ​​​യ​​​ത്.

ബോ​​​ട്ടു​​​ക​​​ളി​​​ലും ക​​​പ്പ​​​ലു​​​ക​​​ളി​​​ലും ബ​​​ന്ധി​​​പ്പി​​​ച്ച് മാ​​​ത്രം ച​​​ലി​​​പ്പി​​​ക്കാ​​​നാ​​​കു​​​ന്ന ‘പി 305’ ​​​ബാ​​​ർ​​​ജി​​​ൽ 273 പേ​​​രാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ച​​​ര​​​ക്കു​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള മ​​​റ്റൊ​​​രു ബാ​​​ർ​​​ജി​​ൽ 196 പേ​​​രും സാ​​​ഗ​​​ർ​​​ഭൂ​​​ഷ​​​ൺ എ​​​ന്ന ചെ​​​റു​​​ക​​​പ്പ​​​ലി​​​ൽ 101 പേ​​​രും ജി​​എ​​എ​​ൽ ക​​ൺ​​സ്ട്ര​​ക്ട​​റി​​ൽ 137 പേ​​രു​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.


ക​​​ര​​​സേ​​​ന​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബോം​​​ബെ ഹൈ​​​യി​​​ലെ ഹീ​​​ര എ​​​ണ്ണ​​​പ്പാ​​​ട​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണു പി 305 ​​​ബാ​​​ർ​​​ജ് കു​​​ടു​​​ങ്ങി​​​യ​​​ത്.

ഇ​​​തി​​​ൽ അ​​​റു​​​പ​​​തു​​​പേ​​​രെ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ ര​​​ക്ഷ​​​പ്പെടു​​​ത്തി. അ​​​വ​​​ശേ​​​ഷി​​​ച്ച​​​വ​​​രെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​ന​​​കം സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി. ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബാ​​​ർ​​​ജ് നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് ഒ​​​ഴു​​​കി​​​യ​​​താ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഒ​​​എ​​​ൻ​​​ജി​​​സി അ​​​റി​​​യി​​​ച്ച​​​ത്.