ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗർ ജില്ലയിൽ രണ്ട് അൽ ബദർ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഖോൻമോഹ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വസിം ബഷീർ പണ്ഡിറ്റ്, മുദാസിർ അഹമ്മദ് ഖാൻഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇവരിൽനിന്നു പിടിച്ചെടുത്തു.