ന്യൂഡൽഹി: പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ പതിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പ്രദീപ് കുമാർ യാദവ് എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്.
അഭിപ്രായസ്വാതന്ത്ര്യത്തിനു നേരേയുള്ള വെല്ലുവിളിയാണ് ഡൽഹി പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും എഫ്ഐആർ റദ്ദാക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. “ഞങ്ങളുടെ കുട്ടികൾക്കു വേണ്ടിയുള്ള വാക്സിൻ എന്തിനാണ് വിദേശ രാജ്യങ്ങളിലേക്കു കയറ്റി അയച്ചത് മോദിജീ?’’എന്ന സന്ദേശം അടങ്ങിയ പോസ്റ്ററുകൾ കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ പതിക്കപ്പെട്ടത്.
24 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പോസ്റ്ററിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഇവർ, തങ്ങളെ ക്കൂടി അറസ്റ്റ് ചെയ്യൂ എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.