ബംഗളൂരു: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്തമഴയും കാറ്റും കർണാടകയിലെ ഏഴു ജില്ലകളിലെ 73 ഗ്രാമങ്ങളിൽ നാശം വിതച്ചു. നാലു പേർ മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗ്, ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ എന്നീ ജില്ലകളിലാണ് കാറ്റും മഴയും നാശം വിതച്ചത്.