ടൂറിൻ: പോർച്ചുഗീസ് സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനൊ റൊണാൾഡോ അടുത്ത സീസണിൽ തന്റെ ആദ്യകാല ക്ലബ്ബായ സ്പോർട്ടിംഗ് സിപിയിലേക്കു തിരികെ എത്തുമെന്ന വാർത്ത അദ്ദേഹത്തിന്റെ ഏജന്റ് തള്ളി. റൊണാൾഡോയുടെ അമ്മയാണ് അദ്ദേഹം സ്പോർട്ടിംഗിലേക്കു മടങ്ങിയെത്തുമെന്നു പറഞ്ഞത്.
ഇറ്റാലിയൻ സീരി എയിൽ യുവന്റസിനായി കളിക്കുന്ന റൊണാൾഡോയ്ക്ക് ക്ലബ്ബുമായി ഒരു വർഷത്തെ കരാർകൂടി ബാക്കിയുണ്ട്. നിലവിൽ പോർച്ചുഗലിലേക്കു മടങ്ങുക എന്നത് റൊണാൾഡോയുടെ ചിന്തയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് ഹൊർഹെ മെൻഡെസിന്റെ വെളിപ്പെടുത്തൽ.
റൊണാൾഡോ സ്പോർട്ടിംഗിലേക്കില്ല
12:22 AM May 17, 2021 | Deepika.com