റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം പോളിഷ് താരം ഇഗ ഷ്വാങ്ടെകിന്. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവയെ കീഴടക്കിയാണ് ഷ്വാങ്ടെക് കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-0, 6-0.
പത്തൊന്‍പതുകാരിയായ ഷ്വാങ്ടെക്, ഡബ്ല്യടിഎ 1000 ഇവന്റ് ചരിത്രത്തിൽ കിരീടം നേടുന്ന നാലാമത് മാത്രം കൗമാര താരമാണ്. ഇറ്റാലിയൻ ഓപ്പണ്‍ നേടിയതോടെ ലോക റാങ്കിംഗിൽ ആദ്യ പത്തിലും പോളിഷ് താരമെത്തി. 2020 ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണു ഷ്വാങ്ടെക്.
ലോക ഒന്നും രണ്ടും നന്പർ താരങ്ങളായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും സ്പെയിനിന്റെ റാഫേൽ നദാലും തമ്മിലാണു പുരുഷ സിംഗിൾസ് ഫൈനൽ.
ഇറ്റാലിയൻ കിരീടം ഷ്വാങ്ടെകിനു
12:22 AM May 17, 2021 | Deepika.com