വത്തിക്കാൻസിറ്റി: കുട്ടികൾ ഉൾപ്പെടെ നിരവധി പേരുടെ ജീവൻപൊലിയുന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെ തള്ളിപ്പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ഭാവി കെട്ടിപ്പെടുക്കാനല്ല, അതു നശിപ്പാക്കാനാണ് അവർ ശ്രമിക്കുന്നത് എന്നതിനുള്ള തെളിവാണ് സംഘർഷമെന്നു ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സന്ദേശത്തിൽ പറഞ്ഞു. സമാധാനത്തിനും ഐക്യത്തിനുമായി പ്രാർഥിച്ച മാർപാപ്പ, പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം മുൻകൈയെടുക്കണമെന്നും പറഞ്ഞു.
ഞായറാഴ്ച ഗാസാ നഗരത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പത്തു സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടെ 33 പേർ മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച ഗാസാ നഗരത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പത്തു സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടെ 33 പേർ മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം അറിയിച്ചു.