ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3,26,098 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,43,72,907 ആയി. 24 മണിക്കൂറിനിടെ 3890 പേർ കോവിഡ് ബാധിച്ച് മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മരണസംഖ്യ 2,66,207 ആയി ഉയർന്നു.
കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് പ്രതിദിന കണക്കുകളിൽ വലിയ മാറ്റമില്ലാതെ തുടരുന്നത്. 36,73,802 പേർ നിലവിൽ ചികിത്സയിലുണ്ട്. കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം കൂടുതൽ.
കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് പ്രതിദിന കണക്കുകളിൽ വലിയ മാറ്റമില്ലാതെ തുടരുന്നത്. 36,73,802 പേർ നിലവിൽ ചികിത്സയിലുണ്ട്. കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം കൂടുതൽ.