കോൽക്കത്ത: ബംഗാളിൽ ഇന്നുമുതൽ 30 വരെ സന്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു നടപടിയെന്ന് ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ അറിയിച്ചു. ലോക്ഡൗൺ കാലത്ത് എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും അടച്ചിടും. ഷോപ്പിംഗ് കോംപ്ലക്സുകൾ, മാളുകൾ, ബാറുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയവയും അടച്ചിടും. അവശ്യസർവീസുകൾ മാത്രമേ പ്രവർത്തിക്കൂ.