കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി (62)കോവിഡ് ബാധിച്ചു മരിച്ചു. കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരുമാസം മുന്പായിരുന്നു കാളിദാ എന്നറിയപ്പെടുന്ന അഷിം ബാനർജിക്കു കോവിഡ് സ്ഥിരീകരിച്ചത്.