ചെന്നൈ: കോവിഡ് രോഗികൾക്കു നല്കുന്ന റെംഡിസിവർ മരുന്നു പൂഴ്ത്തിവയ്ക്കുകയോ ഓക്സിജൻ സിലിണ്ടറുകൾ അമിതവിലയ്ക്കു വിൽക്കുകയോ ചെയ്യുന്നവർക്കെതിരേ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
റെംഡിസിവർ മരുന്ന് കരിഞ്ചന്തയിൽ വിറ്റ നിരവധി പേർ അറസ്റ്റിലായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായത്. അമിത വിലയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ വിറ്റ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ഡൗണിൽ ജനം കഷ്ടപ്പെടുന്ന സമയത്താണ് ചില സാമൂഹ്യവിരുദ്ധർ റെംഡിസിവർ പൂഴ്ത്തിവച്ച് കരിഞ്ചന്തയിൽ വിൽക്കുന്നതെന്നും മഹാമാരിയുടെ സമയത്ത് ഗുരുതര കുറ്റമാണെന്നും സ്റ്റാലിൻ പ്രസ്താവനയിൽ വ്യക്തമാക്കി.