സിഡ്നി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്ത് ചുരണ്ടൽ വിവാദത്തിലായി ശിക്ഷാ നടപടിക്കു വിധേയനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം കാമറോണ്‍ ബാൻക്രോഫ്റ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് ചില ബൗളർമാർക്കും അറിവുണ്ടായിരുന്നു എന്നാണ് ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തൽ. ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെ സ്വാഗതം ചെയ്യുന്നതായും പുതിയ വിവരങ്ങൾ ലഭിക്കുന്നത് ഗുണകരമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചു.
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ ബാൻക്രോഫ്റ്റ്, അന്ന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.
പന്തു ചുരണ്ടൽ ബൗളർമാർക്കും അറിയാമായിരുന്നു: ബാൻക്രോഫ്റ്റ്
11:15 PM May 15, 2021 | Deepika.com