ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വാക്സിനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം മോദിയെയും രാജ്യത്തുനിന്നു കാണാതാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു രാഹുൽ കുറ്റപ്പെടുത്തി.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവുമായി മുന്നോട്ടുപോകുന്ന സെൻട്രൽ വിസ്താ പദ്ധതി, മരുന്നുകളിൽ ജിഎസ്ടി, അവിടെയും ഇവിടെയുമെല്ലാം മോദിയുടെ ചിത്രങ്ങൾ ഇതൊക്കെ മാത്രമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. ആരോഗ്യപ്രവർത്തകരെയും ഉറ്റവരെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്പോൾ ഓക്സിജൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലും എല്ലാവർക്കും നല്ല ചിന്തകൾ വേണമെന്ന മോദിയുടെ പ്രസംഗം തമാശയാണെന്നും രാഹുൽ പറയുന്നു.