കൊഹിമ: കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട് നാഗാലാൻഡിൽ ഒരാഴ്ച നീളുന്ന ലോക്ഡൗണിനു വെള്ളിയാഴ്ച തുടക്കമായി. അവശ്യസർവീസുകൾ ഒഴികെ എല്ലാവിഭാഗങ്ങളെയും ഈ മാസം 21 വരെ വിലക്കിയാണ് ലോക്ഡൗൺ ഉത്തരവ്.
എന്നാൽ അവശ്യസാധനങ്ങൾ വാങ്ങുന്നതിന് രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12 വരെ ഇളവുണ്ട്.
ഓരോ കോളനിയിലെയും താമസക്കാർ സ്വന്തം പ്രദേശത്തുനിന്നുമാത്രമേ ഉത്പന്നങ്ങൾ വാങ്ങാവൂ എന്നും ചീഫ് സെക്രട്ടറി ജെ. അലാം പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിക്കുന്നു.