മ്യൂണിക്: ജർമൻ കപ്പ് ഫുട്ബോൾ കിരീടം ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കി. ഫൈനലിൽ ലൈപ്സിഗിനെ 4-1നു തകർത്തായിരുന്നു ഡോർട്ട്മുണ്ട് കിരീടത്തിൽ മുത്തമിട്ടത്. അഞ്ചാം തവണയാണ് ഡോർട്ട്മുണ്ട് ജർമൻ കപ്പ് ജേതാക്കളാകുന്നത്, 2017നുശേഷം ആദ്യവും.
സാഞ്ചൊ (5’, 45+1’), എൽലിംഗ് ഹാലണ്ട് (28’, 87’) എന്നിവരുടെ ഇരട്ട ഗോളാണ് ഡോർട്ട്മുണ്ടിനു കിരീടം സമ്മാനിച്ചത്.
ജർമൻ കപ്പ് ഡോർട്ട്മുണ്ടിന്
12:49 AM May 15, 2021 | Deepika.com