ആൽഫിലിപ്പ് ഒളിന്പിക്സിനില്ല
12:49 AM May 15, 2021 | Deepika.com
പാരീസ്: സൈക്ലിംഗ് റോഡ് റെയ്സ് ലോക ചാന്പ്യനായ ജൂലിയൻ ആൽഫിലിപ്പ് 2020 ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുക്കില്ല. ഇക്കാര്യം അദ്ദേഹം ഇന്നലെ അറിയിച്ചു. ടൂർ ഡെ ഫ്രാൻസ് മത്സരം ജൂലൈ 18നാണ് അവസാനിക്കുക. ഒളിന്പിക്സ് സൈക്ലിംഗ് നിലവിൽ നിശ്ചയിച്ചിരിക്കുന്നതിനും ഒരാഴ്ച മുന്പ് മാത്രമാണ് ടൂർ ഡെ ഫ്രാൻസ് തീരുന്നത്. ഇതോടൊപ്പം തന്റെ ആദ്യകുട്ടിയുടെ ജനനത്തോടനുബന്ധിച്ചുമാണ് ഒളിന്പിക്സിൽനിന്ന് ആൽഫിലിപ്പ് വിട്ടുനിൽക്കുന്നത്.