ന്യൂഡൽഹി/കട്ടപ്പന: ഇസ്രയേലിൽ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
കഴിയുന്നത്ര വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനും എംബസി ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.തിങ്കളാഴ്ചക്കു മുൻപായി നാട്ടിലെത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു.
ഇസ്രയേൽ എംബസിയുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണുണ്ടായിട്ടുള്ളതെന്നും കേന്ദ്രമന്ത്രി വി.മുരളീധരനും . ഡീൻ കുര്യാക്കോസ് എംപിയും ഇതിനായുള്ള എല്ലാ സഹായങ്ങളും നല്കിയെന്നും ബന്ധുക്കൾ പറഞ്ഞു..ഇസ്രയേലിൽ ഹോം നഴ്സായ സൗമ്യ (32) ചൊവ്വാഴ്ച വൈകുന്നേരം ഫോണിൽ ഭർത്താവുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോൾ റോക്കറ്റ് ദേഹത്ത് പതിക്കുകയായിരുന്നു.