ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ പുതിയതായി 3,29,942 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3876 ആണ്. ഇന്നലെ 3,56,082 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,29,92,517 പേർക്ക്. ഇതിൽ 1,90,27,304 പേർ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
രാജ്യത്ത് 17,27,10,066 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 37,15,221 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് 17,27,10,066 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 37,15,221 പേരാണ് ചികിത്സയിലുള്ളത്.