ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ മൂന്നു ലഷ്കർ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്ന് കൊമർനാഗിലെ വൈലോയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാസേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ അവസരം നൽകിയെങ്കിലും ഭീകരർ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം തുടരുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണു ഭീകരർ കൊല്ലപ്പെട്ടത്.