പാറ്റ്ന: മുൻ പാർലമെന്റംഗവും ബിഹാറിലെ ജൻ അധികാർ പാർട്ടി പ്രസിഡന്റുമായ പപ്പു യാദവിനെ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. തന്നെ അറസ്റ്റ് ചെയ്ത് പാറ്റ്നയിലെ ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷനിലെത്തിച്ചുവെന്ന് യാദവ് തന്നെയാണു ട്വിറ്ററിലൂടെ പരസ്യമാക്കിയത്. കോവിഡിനിടെ മനുഷ്യജീവൻ രക്ഷിക്കാൻ ശ്രമിച്ചത് കുറ്റമാണോ എന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.
അതേസമയം, പലതവണ മുന്നറിയിപ്പ് നൽകിയിട്ടും യാത്രാരേഖകളില്ലാതെ സഞ്ചരിക്കുകയും പാറ്റ്ന മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ പ്രവേശിക്കുകയും ചെയ്തതിനാണ് അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് ഉപേന്ദ്ര കുമാർ ശർമ അറിയിച്ചു.