ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽനിന്നും സംഘടനകളിൽനിന്നുമായി ലഭിക്കുന്ന കോവിഡ്19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും അന്താരാഷ്ട്ര സംഭാവനകളും ഉപകരണങ്ങളുടെ സഹായവും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വേഗത്തിൽ എത്തിച്ചുനൽകും. ഇതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സഹകരിച്ചു വരികയാണ്.
ഏപ്രിൽ 27 മുതൽ മേയ് 10 വരെ, 9,200 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ; 5,243 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ; 5,913 വെന്റിലേറ്ററുകൾ/ബൈ പിഎപി എന്നിവ വിതരണം ചെയ്തു.
മേയ് 10ന് യുഎഇ, ഇസ്രയേൽ, യുഎസ്എ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നു ലഭിച്ച പ്രധാന ഇനങ്ങളിൽ 610 വെന്റിലേറ്ററുകൾ, 300 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഫാവിപിറവിർ 12,600 സ്ട്രിപ്പുകൾ എന്നിവ ഉൾപ്പെടുന്നു.