ലണ്ടൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനൽ പോർച്ചുഗലിൽ അരങ്ങേറാനുള്ള സാധ്യത തെളിയുന്നു. ഇംഗ്ലീഷ് സൂപ്പർ ക്ലബ്ബുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും കൊന്പുകോർക്കുന്ന ഫൈനൽ തുർക്കിയിലെ ഈസ്താംബുളിലായിരുന്നു നടക്കേണ്ടത്.
എന്നാൽ, കോവിഡ് സാഹചര്യത്തിൽ തുർക്കിയെ ബ്രിട്ടൻ റെഡ് ട്രാവൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഫൈനൽ മാറ്റാനും യുവേഫ ശ്രമിക്കുന്നുണ്ട്.
വെംബ്ലിയിൽ ഫൈനൽ നടക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരും യുവേഫയും ധാരണയിലെത്തിയിട്ടില്ല. അതാണ് പോർച്ചുഗലിനുള്ള സാധ്യത തെളിക്കുന്നത്. പോർച്ചുഗലിലേക്ക് ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുമില്ല. ഈ മാസം 30നാണ് ഫൈനൽ.
ചാന്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗലിലേക്ക്
12:53 AM May 12, 2021 | Deepika.com