ബെയ്ജിംഗ്: ചൈനയുടെ ജനസംഖ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത് 0.53 ശതമാനത്തിന്റെ മാത്രം വളർച്ച. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടതാണ് ഈ കണക്ക്. ജനസംഖ്യ 2019ലെ 1.4 ശതകോടിയിൽനിന്ന് 1.41178 ശതകോടിയായി വർധിച്ചതായി റിപ്പോർട്ട് പറയുന്നു.
അടുത്ത വർഷം മുതൽ ജനസംഖ്യ കുറഞ്ഞുതുടങ്ങുമെന്നും ഇതു തൊഴിലാളിക്ഷാമം അടക്കമുള്ള പ്രശ്നങ്ങളിലേക്കു നയിക്കുമെന്നുമാണ് ചൈനീസ് ഭരണകൂടം പുറത്തുവിട്ട ഏഴാം സെൻസസ് റിപ്പോർട്ട് പ്രവചിക്കുന്നത്.
ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലെ ജനസംഖ്യ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
സെൻസസ് പ്രകാരം, രാജ്യത്ത് 60 വയസിനുമേൽ പ്രായമുള്ളവരുടെ എണ്ണം 164 ദശലക്ഷമായി- 18.7 ശതമാനത്തിന്റെ വർധന. 15നും 59നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 2010 സെൻസസിനേക്കാൾ 6.79 ശതമാനം ഇടിഞ്ഞ് 894 ദശലക്ഷത്തിലേക്ക് എത്തി.
ചൈനീസ് ജനസംഖ്യാ വളർച്ചാനിരക്കിലുണ്ടാകുന്ന കുറവ് കണക്കെടുപ്പിൽ വ്യക്തമാണ്. 2010ൽ നടത്തിയ സെൻസസിൽ 0.57 ശതമാനവും 2000 സെൻസസിൽ 1.07 ശതമാനവും വർധനയാണുണ്ടായിരുന്നത്. 1982ൽ രേഖപ്പെടുത്തിയ 2.1 ശതമാനം വർധനയ്ക്കുശേഷം ചൈനീസ് ജനസംഖ്യാ വളർച്ചയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.
ചൈനയിലെ ജനനനിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. 12 ദശലക്ഷം കുട്ടികൾക്കാണ് കഴിഞ്ഞ വർഷം അമ്മമാർ ജൻമം നൽകിയത്. 2019ലെ 14.65 ദശലക്ഷത്തേക്കാൾ 22 ശതമാനത്തിന്റെ കുറവാണിത്.