ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനു ജയം. ആഴ്സണല്‍ 3-1ന് വെസ്റ്റ് ബ്രോംവിച്ചിനെ തോല്‍പ്പിച്ചു. പരാജയത്തോടെ വെസ്റ്റ് ബ്രോം തരംതാഴ്ത്തപ്പെടുകയും ചെയ്തു. 52 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ആഴ്സണല്‍. എമില്‍ സ്മിത്ത് റോവ്, നിക്കോളസ് പെപെ, വില്യന് എന്നിവരാണ് ആഴ്സണലിനായി ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ എവര്ട്ടണ് 1-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഡൊമിനിക് കാല്‍വര്‍ട്ട് ലെവിനാണ് ഗോള്‍ നേടിയത്. എട്ടാം സ്ഥാനത്താണ് എവര്ട്ടണ്. വെസ്റ്റ് ഹാം അഞ്ചാമതും.
പോയിന്റ് നിലയിൽ മാഞ്ചസ്റ്റർ സിറ്റി (80) ഒന്നാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് (70)രണ്ടാമതുമാണ്. ചെൽസിയും (64) ലെസ്റ്റർ സിറ്റിയും (63) മൂന്നും നാലും സ്ഥാനങ്ങളിൽ. 58 പോയിന്റാണ് വെസ്റ്റ് ഹാമിന്.
ആഴ്സണലിനു ജയം
11:50 PM May 10, 2021 | Deepika.com