പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോള്‍ 2020-21 സീസണ് കിരീടത്തിനായി പോരാട്ടം ശക്തമായി. ലീഗില്‍ ഇനി രണ്ടു മത്സരം കൂടിയുള്ളപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാരി സാന്‍ ഷെര്‍മയിന്‍ രണ്ടാം സ്ഥാനത്താണ്. ലിലെയാണ് ഒന്നാമത്. എഎസ് മോണക്കോ മൂന്നാമതും.
പിഎസ്ജിയുടെ കിരീടപ്രതീക്ഷകള്‍ക്കു സ്റ്റേഡ് റെനേയുമായുള്ള 1-1 സമനിലയോടെ തിരിച്ചടിയേറ്റു. 36 കളിയില്‍ 76 പോയിന്റാണു പിഎസ്ജിക്ക്. ലിലെയ്ക്ക് 79 പോയിന്റും. ശനിയാഴ്ച നടന്ന മത്സരത്തില്‍ ലിലെ 3-0ന് ലെന്‍സിനെ തോല്‍പ്പിച്ചിരുന്നു. മൂന്നാം സ്ഥാനത്തുള്ള മോണക്കോ 1-0ന് സ്റ്റേഡ് ഡി റീംസിനെ പരാജയപ്പെടുത്തി. 74 പോയിന്റാണ് മോണക്കോയ്ക്ക്.
45+6-ാം മിനിറ്റില്‍ നെയ്മര്‍ പെനല്‍റ്റിയിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചു. എന്നാല്‍ ലീഡ് ഉയര്‍ത്താന്‍ പിഎസ്ജിക്കായില്ല. 70-ാം മിനിറ്റില്‍ സെര്‍ഹൗ ഗ്യുറേസി സമനില നേടി.
മോണക്കോയ്ക്കായി 20-ാം മിനിറ്റില്‍ എലിയട്ട് മറ്റാസോയാണു ഗോള്‍ നേടിയത്. ജയത്തോടെ മോണക്കോ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി.
പിഎസ്ജിക്കു സമനില
11:50 PM May 10, 2021 | Deepika.com