ഭുവനേശ്വർ: ഒഡീഷയിൽനിന്നുള്ള രാജ്യസഭാംഗവും വിഖ്യാത ശില്പിയുമായ രഘുനാഥ് മഹാപാത്ര(78) കോവിഡ് ബാധിച്ചു മരിച്ചു. ഭുവനേശ്വർ എയിംസിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 22നായിരുന്നു മഹാപാത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പദ്മഭൂഷൺ അവാർഡ് ജേതാവാണ് ഇദ്ദേഹം.