മുംബൈ: ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ വിദേശകളിക്കാരെയെല്ലാം സുരക്ഷിതരായി എത്തിക്കേണ്ടിടത്ത് എത്തിച്ചതായി ഫ്രാഞ്ചൈസി അറിയിച്ചു. കളിക്കാര്‍ക്കിടയില്‍ കോവിഡ്-19 വ്യാപനം സ്ഥിരീകരിച്ചതോടെ ഐപിഎല്‍ 2021 പാതിവഴിയില്‍ വച്ച് നിര്‍ത്തിവച്ചിരിക്കുകയാണ്.
മുംബൈയുടെ വിദേശികളെയെല്ലാം സുരക്ഷിതരായി എല്ലാം സുരക്ഷ മാനദണ്ഡങ്ങളോടുംകൂടി അവരുടെ വീടുകളില്‍ എത്തിച്ചുവെന്നാണ് ഫ്രാഞ്ചൈസി അറിയിച്ചത്.
മുംബൈയുടെ ഓസ്ട്രേലിയക്കാരും ശ്രീലങ്കക്കാരും മാലദ്വീപിലേക്കാണ് പോയിരിക്കുന്നത്. ന്യൂസിലന്‍ഡുകാരെ ഓക്ലന്ഡിലെത്തിച്ചു. ദക്ഷിണാഫ്രിക്കക്കാരെയും നാട്ടിലെത്തിച്ചു. വെസ്റ്റ് ഇന്ഡീസില്നിന്നുള്ള കെയ്റോണ്‍ പൊളാര്‍ഡിനെ ട്രിനിഡാഡിലെത്തിച്ചു. 14 വിദേശികളാണ് മുംബൈയ്ക്കൊപ്പമുണ്ടായിരുന്നത്. ഇവരെയെല്ലാം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് എത്തിച്ചത്.
മുംബൈ ഇന്ത്യന്‍സിന്റെ വിദേശികളെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു
12:43 AM May 10, 2021 | Deepika.com