ദുബായ്: ആയുധങ്ങളുമായി എത്തിയ കപ്പൽ അറബിക്കടലിൽനിന്ന് യുഎസ് നേവി പിടിച്ചെടുത്തു. യെമനിലെ ഹൂതി വിമതർക്കായി എത്തിയ വൻ ആയുധശേഖരമാണു പിടികൂടിയത്.
ഇറാനിൽനിന്നാണ് കപ്പൽ എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി യുഎസ് പ്രതിരോധവകുപ്പ് അറിയിച്ചു. മൂവായിരം ചൈനീസ് 56 തോക്ക്, ആയിരത്തോളം മെഷീൻഗൺ, ടാങ്ക് വേധ മിസൈൽ എന്നിവയാണ് പിടിച്ചെടുത്തത്. യെമൻ ഭരണകൂടത്തിനെതിരേ 2014 മുതൽ ഹൂതി വിമതർ ആഭ്യന്തരകലഹത്തിലാണ്.