ന്യൂഡൽഹി: കോവിഡ് കുതിപ്പ് തുടരുന്നതിനിടെ രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ 4,01,078 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിലാണ്പുതിയ രോഗികളുടെ 70.77 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 54,022.
രാജ്യത്തു ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 37,23,446 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.01% ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 78,282പേരുടെ കുറവ് രേഖപ്പെടുത്തി. ഇന്ത്യയിൽ ചികിത്സയിലുള്ള ആകെ രോഗികളുടെ 80.68 ശതമാനവും പന്ത്രണ്ടു സംസ്ഥാനങ്ങളിലാണ്.
ഇന്നലെ 24 മണിക്കൂറിൽ 23 ലക്ഷത്തോളം ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിന്റെ 112-ാമത് ദിവസം ( മെയ് 7) 22,97,257 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 9,87,909 ഗുണഭോക്താക്കൾ ആദ്യഡോസ് സ്വീകരിച്ചു.13,09,348 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
രാജ്യത്ത് ഇതുരെ 1,79,30,960 പേർ രോഗമുക്തരായി. 81.90 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,18,609 പേർ രോഗമുക്തരായി. ഇതിൽ 71.93 ശതമാനവും പത്തു സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതുവരെ രാജ്യവ്യാപകമായി 30 കോടിയിലധികം പരിശോധനകൾ നടത്തി. 7.29 ശതമാനം ആണ് പരിശോധന പോസിറ്റിവിറ്റി.