ന്യൂഡൽഹി: രാജ്യവ്യാപകമായി ശാസ്ത്രീയമായ ഓക്സിജൻ വിതരണം ഉറപ്പുവരുത്താൻ സുപ്രീംകോടതി പന്ത്രണ്ടംഗ സമിതിയെ നിയോഗിച്ചു. സംസ്ഥാനങ്ങൾക്കു ശാസ്ത്രീയമായും യുക്തവും തുല്യവുമായ രീതിയിൽ ഓക്സിജൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതിയുടെ രൂപീകരണം. സമിതി ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. രാജ്യത്തെ മുൻനിര വിദഗ്ധർ ടാസ്ക് ഫോഴ്സിന്റെ ഭാഗമാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
രാജ്യം ഇതു വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മാനുഷിക പ്രതിസന്ധിയെ ഫലപ്രദമായി നേരിടുന്നതിനായണ് പന്ത്രണ്ടംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിരിക്കുന്നത്. ടാസ്ക് ഫോഴ്സ് പിന്നീട് കേന്ദ്ര സർക്കാരിനും സുപ്രീംകോടതിക്കും റിപ്പോർട്ട് സമർപ്പിക്കും.
പശ്ചിമബംഗാൾ ആരോഗ്യ-ശാസ്ത്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബബതോഷ് ബിശ്വാസ്, മേദാന്ത ആശുപത്രി ചെയർപേഴ്സൻ ഡോ. നരേഷ് ടെഹ്റാൻ, ഗംഗാറാം ആശുപത്രി ചെയർപേഴ്സൺ ഡോ. ദേവേന്ദർ സിംഗ് റാണ, ബംഗളൂരു നാരായണ ഹെൽത്ത് കെയർ ചെയർപേഴ്സൺ ഡോ. ദേവി പ്രസാദ് ഷെട്ടി, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് പ്രഫസർ ഡോ. ഗഗൻദീപ് കാംഗ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.വി. പീറ്റർ, ഫോർട്ടിസ് ആശുപത്രി ഡയറക്ടർ ഡോ. രാഹുൽ പണ്ഡിറ്റ്, ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. സൗമിത്ര യാദവ്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസ് പ്രഫസർ ഡോ. ശിവ്കുമാർ സരിൻ, മുംബൈ ബ്രീച്ച് കാൻഡി ജനറൽ ആശുപത്രിയിലെ ഡോ. സരീർ ഉദ്വാദിയ, കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. ഓക്സിജൻ ക്ഷാമവും വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് പ്രസ്തുത സമിതി ആയിരിക്കും.
ഭാവിയിലും ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പൂർണ ചുമതല ഈ സമിതിക്കായിരിക്കും.
സംസ്ഥാനങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഓക്സിജൻ വിതരണത്തിനും അതുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾക്കും മേൽനോട്ടം വഹിക്കേണ്ടതും ശിപാർശകൾ നൽകേണ്ടതും ഈ സമിതിയാണ്.