മുംബൈ: നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്നലെ രാവിലെ ഒന്പതിനു ചെറിയ തീപിടിത്തമുണ്ടായി. ഉടൻതന്നെ തീയണച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നു നാവികസേന അറിയിച്ചു.