വാഷിംഗ്ടൺ: ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബിയുടെ രണ്ടാം ഘട്ടം ഇന്നു പസഫിക് സമുദ്രത്തിൽ പതിച്ചേക്കുമെന്ന് യുഎസ് എയർഫോഴ്സ് നിഗമനം. ചൈനീസ് സ്പേസ് സ്റ്റേഷൻ ടിയാൻഹെയുടെ മൊഡ്യൂൾ ഭ്രമണപഥത്തിൽ എത്തിച്ചശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ ഞായാറാഴ്ച ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. ഗ്രീനിച്ച് സമയം 2.52 ന് ന്യൂസിലൻഡിനടുത്ത് പസഫിക് സമുദ്രത്തിൽ റോക്കറ്റിന്റെ ഭാഗം പതിക്കുമെന്ന് സ്പേസ്ട്രാക് വെബ്സൈറ്റ് പറഞ്ഞു.
മേയ് എട്ടിന് റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. റോക്കറ്റിന്റെ ഭാഗം ഞായറാഴ്ച ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്ന് റഷ്യയുടെ റോസ്കോസ്മോസ് വെള്ളിയാഴ്ച പറഞ്ഞു.
മേയ് എട്ടിന് റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. റോക്കറ്റിന്റെ ഭാഗം ഞായറാഴ്ച ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുമെന്ന് റഷ്യയുടെ റോസ്കോസ്മോസ് വെള്ളിയാഴ്ച പറഞ്ഞു.