ഇസ്ലാമാബാദ്: പാക്കിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസി(പിഎഎസ്)ലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്ന സെൻട്രൽ സുപ്പീരിയർ സർവീസസ് (സിഎസ്എസ്)- 2020 പരീക്ഷയിൽ ഹിന്ദു യുവതിക്ക് മികച്ച വിജയം. സിന്ധ് പ്രവിശ്യയിലെ സിക്കാർപുരിൽനിന്നുള്ള എംബിബിഎസ് ഡോക്ടർ സനാ രാമചന്ദ് ആണ് സിഎസ്എസ് പരീക്ഷ പാസായത്.
എഴുത്തുപരീക്ഷയിൽ പങ്കെടുത്ത 18,553 പേരിൽനിന്ന് 221 പേരെയാണ് തെരഞ്ഞെടുത്തത്. പിഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു യുവതിയാണ് സനയെന്ന് ബിബിസി ഉർദു റിപ്പോർട്ട് ചെയ്തു. മഹീൻ ഹുസൈൻ എന്ന യുവതിക്കാണ് ഇത്തവണ സിഎസ്എസ് പരീക്ഷയിൽ ഒന്നാം സ്ഥാനം.