മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ കോവിഡ്-19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. രഹാനെയ്ക്കൊപ്പം ഭാര്യ രാധികയും വാക്സിന് സ്വീകരിക്കാനെത്തിയിരുന്നു. ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് വ്യാഴാഴ്ച വാക്സിനെടുത്തിരുന്നു. പേസർ ഉമേഷ് യാദവും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
ഞാന്‍ ഇന്ന് ആദ്യ ഡോസ് വാക്സിനെടുത്തു. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും വാക്സിനെടുക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്- വാക്സിന് സ്വീകരിക്കുന്ന ചിത്രം പങ്കുവച്ച് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മുഖ്യപരിശീലകന്‍ രവി ശാസ്ത്രിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് ആദ്യമായി വാക്സിന് സ്വീകരിച്ചത്. രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കു വാക്സിന് വിതരണം ഏര്‍പ്പെടുത്തിയപ്പോള്‍ ശാസ്ത്രി മാര്‍ച്ച് ആദ്യംതന്നെ വാക്സിന് സ്വീകരിച്ചു.
അജിങ്ക്യ രഹാനെ വാക്സിന് സ്വീകരിച്ചു
12:26 AM May 09, 2021 | Deepika.com